നടി ശബാന ആസ്മിക്ക് വാഹനാപകടത്തില് പരിക്ക്

നടി ശബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശബാനയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭര്‍ത്താവ് ജാവേദ് അക്തറും ശബാനക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap