നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി

കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ആയിരുന്നു ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കലക്ടർ അന്തിമോപചാരം അർപ്പിച്ചു. മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ നിശ്ചയിച്ചിരുന്ന പൊതുദർശനം അടക്കമുള്ളവ ഒഴിവാക്കി. ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ വച്ചായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഡബ്ബിങ് ആർടിസ്റ്റായും തിളങ്ങിയിരുന്നു.

Share via
Copy link
Powered by Social Snap