നല്ല സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത സാഹചര്യം നിലനിൽക്കുന്നു :അടൂർ ഗോപാലകൃഷ്ണൻ

പാലക്കാട് :നല്ല സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാത്ത സാഹചര്യം നിലനിൽക്കുന്നതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ആസ്വാദകർക്ക്  മികച്ച ചിത്രങ്ങൾ കാണാനുള്ള അവസരമാണ് രാജ്യാന്തര ചലച്ചിത്രമേളയിലൂടെ ലഭിക്കുന്നത് .ഈ  സ്വീകാര്യത നല്ല സിനിമക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു .രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
 

 ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ മുഖേന കേരളത്തിൽ കൂടുതൽ സിനിമാ തിയേറ്ററുകൾ നിർമ്മിക്കണം. ഇതുവഴി കോർപ്പറേഷന്റെതായ ഒരു തിയേറ്റർ ശൃംഖല തന്നെ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു . സ്വകാര്യ തിയേറ്റർ ഉടമകൾ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കണമെന്നും അടൂർ അഭ്യർത്ഥിച്ചു.

Share via
Copy link
Powered by Social Snap