നവരസ’ യുമായി മണിരത്നവും ജയേന്ദ്രയും, ചിത്രമെത്തുക നെറ്റ്ഫ്ളിക്സിൽ

ഒൻപതു സംവിധായകർ ഒരുക്കുന്ന ഒൻപതു കഥയുമായി തമിഴ് ആന്തോളജി ചിത്രം നവരസ. സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ​ഗൗതം വാസുദേവ മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെവി ആനന്ദ്, പൊൻ റാം. രഥിന്ദ്ര പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഒൻപത് കഥകൾ സംവിധാനം ചെയ്യുന്നത്.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, രേവതി, നിത്യ മേനോൻ, പാർവതി തിരുവോത്ത്, സിദ്ധാർഥ്, പ്രകാശ് രാജ്, ശരവണൻ, ഐശ്വര്യ രാജേഷ്, ഷംന കാസിം, പ്രസന്ന, വിക്രാന്ത്, സിംഹ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എആർ റഹ്മാൻ, ഗോവിന്ദ് വസന്ദ, ഡി ഇമ്മാൻ, ഗിബ്രാൻ തുടങ്ങിയവരാണ് സംഗീതം ഒരുക്കുന്നത്. സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ തുടങ്ങിയവരാണ് ഛായാഗ്രഹണം.

Share via
Copy link
Powered by Social Snap