നവവരനെ ഭാര്യവീട്ടുകാര് തട്ടിക്കൊണ്ടുപോയി മര്ദിച്ചെന്ന് പരാതി; ആറ് പേര് കസ്റ്റഡിയില്

കോട്ടയ്ക്കല്‍: വിവാഹബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടന്‍ അബ്ദുള്‍ അസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജി പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തണമെന്ന് അസീബിനോട് പ്രതികള്‍ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാല്‍ മര്‍ദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുള്‍ അസീബ് പറയുന്നത്.
ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തിയാണ് രക്ഷിച്ചത്

. ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍നിന്നാണ് അബ്ദുള്‍ അസീബിനെ കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. തന്നോട് വിവാഹമോചനത്തിനു ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനെത്തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് അസീബിന്‍റെ പരാതി.

Share via
Copy link
Powered by Social Snap