”നാം ഇരട്ട ദുരന്തം നേരിടുന്നു; അപകട സാധ്യത കൂടുതല്”; രാഷ്ട്രീയം മാറ്റിവച്ച് പോരാട്ടത്തിന് ഒറ്റക്കെട്ടായി അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നാമൊരു ഇരട്ട ദുരന്തം നേരിടുന്നു. കൊവിഡ് പ്രതിരോധവും കാലവര്‍ഷക്കെടുതിക്ക് എതിരായ പ്രവര്‍ത്തനവും വേണ്ടിവന്നു. അപകട സാധ്യത കൂടുതലാണ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രവചനം. വര്‍ധനയുടെ തോത് കുറയ്ക്കാനാണ് ശ്രമം.

പ്രകൃതി ദുരന്ത നിവാരണത്തിന് വേണ്ട ഇടപെടലും ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്നു. പോരാട്ടത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണം. രാഷ്ട്രീയ ചിന്ത മാറ്റിവച്ച് എല്ലാവരും ഒന്നിച്ച് ദുര്‍ഘടഘട്ടത്തെ നേരിടണം.

സംസ്ഥാനം പരിമിതമായ സാമ്പത്തിക വിഭവ ശേഷിയുള്ള ഒന്നാണ്. ലോകത്തിന് മാതൃകയായ നിരവധി നേട്ടം നമുക്കുണ്ടായിട്ടുണ്ട്. ജനത്തിന്റെ ശക്തമായ പങ്കാളിത്തം എല്ലാ തുറയിലും ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനത്തിന്റെ പിന്തുണ കൊണ്ടാണ് കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ അഭിനന്ദനം നേടിയത്.”

Share via
Copy link
Powered by Social Snap