നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കോട്ടയം :പാലാരിവട്ടം പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ വി.വി.നാഗേഷിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലൻസ് ഓഫിസിലാണ് നിലവിൽ നാഗേഷ് ഉള്ളത്.പാലത്തിന്റെ രൂപകൽപനയ്ക്കായി 17 ലക്ഷം രൂപയാണ് നാഗേഷ് ഈടാക്കിയത്. ഇതേ രൂപ കൽപ്പന ജിപിടി ഇൻഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നൽകിയിരുന്നു. ഇതേ തുടർന്നാണ്  അറസ്റ്റ് .

Share via
Copy link
Powered by Social Snap