നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ കലാകാരൻ; റിസബാവയുടെ വിയോഗത്തിൽ മുഖ്യമന്ത്രി

നടന്‍ റിസബാവയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്.

ടെലിവിഷൻ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു- മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിസബാവയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതിനാല്‍ അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. 

Share via
Copy link
Powered by Social Snap