നാദിർഷ ചിത്രത്തിൽ ഷെയ്ൻ നിഗം നായകൻ

നാദിര്‍ഷയുടെ അടുത്ത സിനിമയില്‍ നായകനായി ഷെയ്ന്‍ നിഗം. ഈശോ, കേശു ഈ വീടിന്‍റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ നായകനാവുക. നിഷാദ് കോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, വെയില്‍, ഉല്ലാസം, കുര്‍ബാനി, ഖല്‍ബ്, ബര്‍മുഡ, പൈങ്കിളി, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയ്ന്‍ നിഗത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷനില്‍ തുടരുന്ന വെയില്‍ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.

Share via
Copy link
Powered by Social Snap