നായകന്മാർക്ക് എന്നെ ഇഷ്ടപ്പെട്ടില്ല’: ദേവൻ

സിനിമാ ലോകത്ത് താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ടൻ ദേവൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.

സുന്ദരനായ വില്ലൻ ന്നൊണ് ദേവൻ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ സൗന്ദര്യം തന്നെ തന്റെ അഭിനയജവിതത്തിന് വിലങ്ങുതടിയാവുകയായിരുന്നുവെന്ന് ദേവൻ പറയുന്നു. നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്നായിരുന്നു സിനിമാക്കാരുടെ പൊതുവെയുള്ള മനോഭാവമെന്ന് ദേവൻ പറയുന്നു.

 ‘നായകനാകുക എന്ന ആഗ്രഹം ഒരു സമയത്ത് ഞാൻ മറന്നു. നായക വേഷം കിട്ടാൻ ബുദ്ധിമുട്ടാണെന്ന് മനസിലായി. അങ്ങനെയാണ് വില്ലൻ വേഷങ്ങളിലേക്ക് എത്തുന്നത്. എന്നാൽ വില്ലൻ വേഷം ചെയ്യുമ്പോഴും എതിരെ നിൽക്കുന്ന നായക നടന്മാർക്ക് എന്നെ ഇഷ്ടമായിരുന്നില്ല’- ദേവൻ പറയുന്നു.

താൻ അവരെ മറികടക്കുമോ എന്ന ചിന്തയായിരുന്നു ഈ നായകന്മാർക്കെന്ന് ദേവൻ കൂട്ടിച്ചേർത്തു. ഒരു പെർഫോമർ എന്ന നിലവിൽ തന്റെ പരാമവധി പുറത്തെടുത്താണ് ഓരോ കഥാപാത്രം ചെയ്യാറുള്ളതെന്നും അടുകൊണ്ട് മറ്റ് നടന്മാർക്ക് തന്നെ ഇഷ്ടമായിരുന്നില്ലെന്നും ദേവൻ പറഞ്ഞു. ദേവനെന്ന നടനെ ഇഷ്ടമല്ലെന്നും ദേവനനെന്ന വ്യക്തിയെ മാത്രമാണ് ഇഷ്ടമെന്നും മലയാളത്തിലെ ഒരു നടൻ പറഞ്ഞതും ദേവൻ ഓർമിച്ചു.

1984ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും സജീവമായ അദ്ദേഹം ഏതാനും ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

You may have missed

Share via
Copy link
Powered by Social Snap