നാലര പതിറ്റാണ്ടു മുൻപ് ഇതുപോലൊരു ജൂൺ 25നായിരുന്നു രാജ്യം അടിയന്തരാവസ്ഥയ്ക്കു കീഴിലായത്.


ന്യൂഡൽഹി: നാലര പതിറ്റാണ്ടു മുൻപ് ഇതുപോലൊരു ജൂൺ 25നായിരുന്നു രാജ്യം അടിയന്തരാവസ്ഥയ്ക്കു കീഴിലായത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ പൗരാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ട കാലം. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം ജയിലിൽ. ഭരണം പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെയും ഏതാനും വിശ്വസ്തരുടെയും ഉരുക്കു മുഷ്ടികളിൽ. വീണ്ടുമൊരു അടിയന്തരാവസ്ഥാ വാർഷികം വരുമ്പോൾ അതിലേക്കു നയിച്ച സംഭവങ്ങളെന്തൊക്കെയെന്ന് ഓർമിക്കാം, ഒന്നുകൂടി


1971ലെ പൊതുതെരഞ്ഞെടുപ്പിൽ അന്ന് ആകെയുണ്ടായിരുന്ന 518 ലോക്സഭാ സീറ്റുകളിൽ 352ഉം നേടിയാണ് ഇന്ദിര അധികാരത്തിലെത്തിയത്. ജവഹർലാൽ നെഹ്റുവിന്റെ വാത്സല്യ പുത്രിയെന്ന പ്രതിച്ഛായയിൽ നിന്ന് ബംഗ്ലാദേശ് വിമോചനത്തിലൂടെ ദുർഗാ ദേവിയുടെയും ഉരുക്കുവനിതയുടെയും പ്രതീകമെന്ന നിലയിലേക്ക് വളർന്നുകഴിഞ്ഞിരുന്നു ഇന്ദിര അന്ന്. എന്നിട്ടും അധികാരഭ്രഷ്ടയാകുമെന്ന ഭയം അവരെ അടിയന്തരവാസ്ഥ പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

ഇന്ദിരയെ കുരുക്കിയ വ്യോമസേനാ വിമാനം…
തെരഞ്ഞെടുപ്പു പ്രചാരണത്തിനു വ്യോമസേനാ വിമാനം ഉപയോഗിച്ചുവെന്നും ഇതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി റായ്ബറേലിയിൽ ഇന്ദിരയ്ക്കെതിരേ മത്സരിച്ച യുനൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥി രാജ്നാരായൺ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നു. 1975 ജൂൺ 12ന് ഈ കേസിൽ വിധി വന്നു. രാജ്നാരായണനെ പരാതിയിൽ വാസ്തവമുണ്ടെന്നും ഇന്ദിര സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വ്യോമസേനാ വിമാനം ഉപയോഗിച്ചെന്നുമായിരുന്നു ജസ്റ്റിസ് ജഗ്മോഹൻ ലാൽ സിൻഹയുടെ തീർപ്പ്.


കുറ്റക്കാരിയായ ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ വിലക്കി. വിധി ഇന്ദിരയുടെ പ്രധാനമന്ത്രി പദവിക്കും ഭീഷണിയായി. രാത്രി തന്നെ സഫ്ദർജങ് 1ലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേതാക്കളെ വിളിച്ചുചേർത്ത ഇന്ദിര, മകൻ സഞ്ജയ് ഗാന്ധിയുടെ ഉപദേശപ്രകാരം സുപ്രീം കോടതിയെ സമീപിച്ചു. ജൂൺ 23നാണ് പരമോന്നത കോടതിയിൽ ഹർജി നൽകിയത്.

24ന് ഇതു പരിഗണിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഹൈക്കോടതി വിധി ഭാഗികമായി മാത്രമാണ് സ്റ്റേ ചെയ്തത്. ഇന്ദിരയ്ക്കു പ്രധാനമന്ത്രിയായി തുടരാം. പക്ഷേ, അന്തിമ വിധി വരുന്നതു വരെ ലോക്സഭയിൽ വോട്ട് ചെയ്യാൻ അവകാശമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.


അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു…
ഇതോടെ, രാജ്യമാകെ ഇന്ദിരയ്ക്കെതിരേ പ്രതിപക്ഷ പ്രക്ഷോഭം അലയടിച്ചു. ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടെന്ന് ആരോപിച്ച് ജൂൺ 25ന് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അർധരാത്രി തന്നെ ഇതിനു രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ അംഗീകാരം വാങ്ങുകയും ചെയ്തു. തൊട്ടുപിന്നാലെ ജയപ്രകാശ് നാരായണൻ, എ.ബി. വാജ്പേയി, എൽ.കെ. അഡ്വാനി, മൊറാർജി ദേശായി തുടങ്ങി പ്രതിപക്ഷ നേതാക്കൾ അറസ്റ്റിലായി.

റേഡിയൊയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇന്ദിര ഭരണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതാണ് പ്രഖ്യാപനത്തിനു കാരണമെന്നും പറഞ്ഞു. പിന്നീടുള്ള കാലം രാജ്യത്തെ പ്രതിപക്ഷ നേതാക്കളും പ്രമുഖ പത്രപ്രവർത്തകരുമടക്കം സർക്കാരിനെ എതിർത്ത 11 ലക്ഷം പേരാണ് ജയിലിലായത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നല്ല, വീട്ടിൽ നിന്നായിരുന്നു അന്നു ഭരണം.


അന്നത്തെ അതിക്രമങ്ങളിൽ ഇന്ദിരയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ പേരും പലപ്പോഴും ഉയർന്നു. രണ്ടു വർഷത്തിനുശേഷം 1977 മാർച്ച് 21നാണ് അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടത്. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരയും കോൺഗ്രസും തകർന്നടിഞ്ഞതും ജനതാപാർട്ടി നേതാവ് മൊറാർജി ദേശായി പ്രധാനമന്ത്രിയായി സ്വതന്ത്ര ഇന്ത്യയിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാർ അധികാരത്തിൽ വന്നതും ചരിത്രം.

അടിയന്തരാവസ്ഥകൾ മൂന്നു വിധം…
മൂന്നു തരം അടിയന്തരാവസ്ഥകളാണ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്. ആദ്യത്തേത് ദേശീയ അടിയന്തരാവസ്ഥ. രണ്ടാമത്തേത് രാഷ്ട്രപതി ഭരണം. മൂന്നാമത്തേത് സാമ്പത്തിക അടിയന്തരാവസ്ഥ. രാഷ്ട്രപതിയുടെ അനുമതിയില്ലാതെ ഇവയൊന്നും നടപ്പാക്കാനാവില്ല.



രാഷ്ട്രപതി ഇതു നടപ്പാക്കണമെങ്കിൽ പാർലമെന്റിന്റെ രേഖാമൂലമുള്ള ശുപാർശ വേണം. ആറു മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പാർലമെന്റിന്റെ അനുമതിയോടെ ഇതു പിന്നീടു നീട്ടാം. 1975ലെ 21 മാസം നീണ്ട അടിയന്തരാവസ്ഥ നാലു തവണയായി നീട്ടിയിരുന്നു. നിലവിൽ ഇസ്രൊയ്ക്കാണ് ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ മേഖലയിൽ പൂർണ അധികാരം. സ്പെയ്സ് കമ്മിഷൻ, പ്രധാനമന്ത്രിയുടെ സ്പെയ്സ് ഉപദേശകൻ, സ്പെയ്സ് സെക്രട്ടറി തുടങ്ങിയ പദവികൾ ഇസ്രൊ ചെയർമാനാണ് വഹിക്കുന്നത്. ഇൻ സ്പെയ്സ് വരുന്നതോടെ ഇതിനെല്ലാം മാറ്റമുണ്ടായേക്കും