നാലു ബഹിരാകാശ യാത്രികരെയും നിലയത്തിലെത്തിച്ച് സ്പേസ് എക്സ് പേടകം

കേപ് കനാവരൽ: ബഹിരാകാശയാത്രാ ദൗത്യം വിജയകരമാക്കി സ്പേസ് എക്സ്. നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നു കഴിഞ്ഞ ദിവസം രാത്രി കുതിച്ചുയർന്ന സ്പേസ് എക്സിന്‍റെ ബഹിരാകാശ വാഹനം നാലു യാത്രികരെയും വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. സ്വകാര്യ ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ സ്പേസ് സ്റ്റേഷനിലെത്തിക്കുന്ന ആദ്യത്തെ സമ്പൂർണ ദൗത്യമാണിത്.

ഇതിനു മുൻപ് രണ്ട് ടെസ്റ്റ് ഫ്ലൈറ്റുകൾ ഈ വർഷം ആദ്യം സ്പേസ് എക്സ് കമ്പനി നടത്തിയിരുന്നു. മൂന്ന് അമെരിക്കൻ ശാസ്ത്രജ്ഞരും ഒരു ജാപ്പനീസ് ശാസ്ത്രജ്ഞനുമാണ് കമ്പനിയുടെ ബഹിരാകാശ വാഹനത്തിൽ നിലയത്തിലെത്തിയിരിക്കുന്നത്. ചരിത്ര മുഹൂർത്തമാണിതെന്ന് നാസ പ്രതികരിച്ചു. 

Share via
Copy link
Powered by Social Snap