നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല് വിദ്യാര്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: മണിപ്പാലില്‍ നാല് ലക്ഷത്തോളം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ ആദിത്യപ്രഭു(23), അനീഷ് രാജന്‍(22) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തെ തുടര്‍ന്ന് മണിപ്പാല്‍ എസ്.ഐ കുമാര്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടുകയായിരുന്നു. 219 ഗ്രാം സങ്കരയിനം കഞ്ചാവ്, 9 ഗ്രാം ബ്രൗണ്‍ഷുഗര്‍, 25 എം.ഡി.എം.എ ഗുളികകള്‍ തുടങ്ങിയവയാണ് പിടികൂടിയത്. ഉഡുപ്പി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയാസംഘത്തിലെ പ്രധാന കണ്ണികളാണ് രണ്ടുപേരുമെന്നും സംഘത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായും പൊലീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

Share via
Copy link
Powered by Social Snap