നാളെ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചതായി പിഎസ്സി; അഭിമുഖത്തിന് മാറ്റമില്ല

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. എന്നാൽ നാളെ നടക്കുന്ന പിഎസ്‍സി അഭിമുഖങ്ങൾക്ക് മാറ്റമില്ല

Share via
Copy link
Powered by Social Snap