നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൊവിഡ് വാക്സിൻ നിർബന്ധമാക്കി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 45 വ​യ​സ് മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് കൊവി​ഡ് വാക്സിൻ നി​ർ​ബ​ന്ധ​മാ​ക്കി. കൊ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ തി​ങ്ക​ളാ​ഴ്ച മാ​ത്രം ഒ​രു ല​ക്ഷ​ത്തോ​ളം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ചൊ​വ്വാ​ഴ്ച 96,982 കേ​സു​ക​ളും 442 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് വ്യാ​പ​നം രാ​ജ്യ​ത്ത് ശ​ക്ത​മാ​ണ്. ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​കാ​ൻ കാ​ര​ണം മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​മു​ഖ​ത​യാ​ണെ​ന്ന് വി​ദ​ഗ്ദ്ധ​ർ പ​റ​യു​ന്നു.

Share via
Copy link
Powered by Social Snap