നിങ്ങളാണ് ഇതിഹാസം, എന്റെ വാപ്പിച്ചി; ആശംസകളുമായി ദുൽഖർ

മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മകൻ ദുൽഖർ സൽമാൻ. എന്‍റെ എല്ലാമായ ജീവിതത്തിനു തന്നെ കാരണമായ ആൾക്ക് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങൾക്കെന്നും പ്രോത്സാഹനമായി, സ്നേഹമായി, എല്ലാത്തിനും സമയം കണ്ടെത്തുന്ന ആൾ. യു ആർ ദ് ഗ്രേറ്റസ്റ്റ്, ഇതിഹാസം. എന്‍റെ വാപ്പിച്ചി എന്നാണ് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു വിഡിയോ നടി അനു സിത്താര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും വൈറലായിരിക്കുകയാണ്. ചുരിദാറിന്‍റെ ഷാളിൽ ഹാപ്പി ബർത്ത്‌ഡേ മമ്മൂക്ക എന്ന് എഴുതിയിട്ടുണ്ട് അതിൽ മമ്മൂട്ടിയുടെ പല സിനിമകളിലെ ഗെറ്റപ്പുകളും ഉണ്ട്. ഈ ഷാൾ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്

Leave a Reply

Your email address will not be published.

You may have missed

Share via
Copy link
Powered by Social Snap