നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

കോട്ടയം: കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. കെ.കെ റോഡിൽ കളത്തിപ്പടിയിൽ വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ വടവാതൂർ പുത്തൻപുരയ്ക്കൽ ജസ്റ്റിൻ (19), കങ്ങഴ പത്തനാട് പരിയാരമംഗലത്ത് വിജയകൃഷ്ണൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിജയകൃഷ്ണനൊപ്പം സഞ്ചരിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വന്ന ബൈക്കും തമ്മിലാണ് ഇടിച്ചത്. ഈസ്റ്റ് പൊലീസ് കേസെടുത്തു.

Share via
Copy link
Powered by Social Snap