നിയമവിരുദ്ധ മതപരിവര്ത്തന നിരോധ നിയമം :യുപിയിൽ ഏഴുപേര് കൂടി പിടിയിൽ

സീതാപൂര്‍ :  നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം യുപിയിൽ ഏഴുപേര്‍ കൂടി പിടിയിൽ . സീതാപൂരില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഏഴുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാന പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു . മുഖ്യ  പ്രതിയുടെ സഹോദനും സഹോദരീ ഭര്‍ത്താവും അറസ്റ്റിലായി. നവംബര്‍ 24നാണ് സംഭവം ഉണ്ടായത് . 27നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുതിയ നിയമപ്രകാരം എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സീതാപൂര്‍ എഎസ്പി രാജീവ് ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

Share via
Copy link
Powered by Social Snap