നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. ഉപതെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭാ സമ്മേളനത്തിനെത്തുന്നത്. അതേസമയം അരൂർ പിടിച്ചെടുത്തത് ഉയർത്തിക്കാട്ടിയാകും പ്രതിപക്ഷത്തിന്‍റെ പ്രതിരോധം.വാളയാറിലെ പെൺകുട്ടികളുടെ മരണവും മാർക്ക് ദാന വിവാദവും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. പാലാരിവട്ടം പാലം അഴിമതി ഭരണപക്ഷം ഉന്നയിക്കാനിടയുണ്ട്. നവംബർ 21 വരെ ചേരുന്ന സമ്മേളനത്തിൽ 16 ഓർഡിനൻസുകൾക്ക് പകരം ബില്ലുകൾ കൊണ്ടുവരും.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap