നിര്ഭയ കേസ്; വധശിക്ഷയ്ക്കെതിരെ പ്രതികള് നല്കിയ തിരുത്തല് ഹര്ജി സുപ്രീംകോടതി തള്ളി

നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് തള്ളിയത്.22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് ഹര്‍ജി തള്ളിയത്.ജനുവരി 9-ാം തീയതിയാണ് ഇരുവരും തിരുത്തല്‍ ഹര്‍ജി നല്‍കിയത്. പ്രതികളുടെ അടുത്ത നീക്കം രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയെന്നതാണ്.2017ന് ശേഷം 17 പോക്‌സോ ബലാത്സംഗ കേസുകളില്‍ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു, പ്രായം, സാമൂഹിക സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാതെയാണ് വധശിക്ഷ വിധിച്ചത് എന്നിവയായിരുന്നു പ്രതികളുടെ വാദങ്ങള്‍.കേസിലെ മറ്റ് പ്രതികളായ അക്ഷയ് കുമാര്‍ സിംഗ്, പവന്‍ കുമാര്‍ എന്നിവര്‍ ഇതുവരെ തിരുത്തല്‍ ഹര്‍ജി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published.