നിറവയറുമായി കരീന; ഏഴാം മാസത്തെ ചിത്രം പങ്കുവച്ച് താരം

രണ്ടാമത്തെ കുഞ്ഞിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് കരീന കപൂറും ഭർത്താവ് സെയ്ഫ് അലി ഖാനും. താര കുടുംബത്തെ പോലെ കുഞ്ഞിനെ കാണാൻ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിത തന്‍റെ പുതിയ വിശേഷം പങ്കുവെയ്ക്കുകയാണ് നടി. ഏഴാം മാസത്തെ ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. നിറ വയറുമായി നിൽക്കുന്ന ചിത്രമാണ് കരീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

കരീനയ്ക്കും കു‍ഞ്ഞിനും ആശംസയുമായി ബോളിവുഡ് സിനമാ ലോകവും ആരാധകരു രംഗത്തെത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ഇവർക്ക് തൈമൂർ അലിഖാൻ എന്നൊരു മകൻ കൂടിയുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരപുത്രനാണ് തൈമൂർ.

ലോക്ക്ഡൗൺ കാലത്തായിരുന്നു രണ്ടാമതും കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം താരകുടുംബം വെളിപ്പെടുത്തിയത്. അമ്മയാകുക എന്നത് രോഗാവസ്ഥ അല്ലെന്നാണും അതിനാൽ തന്നെ എപ്പോഴും വീട്ടിലിരിക്കാൻ കഴിയില്ലെന്നുമാണ് കരീനയുടെ വാദം. 

Share via
Copy link
Powered by Social Snap