നിലമ്പൂരിൽ മക്കൾക്കൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഞെ​ട്ടി​ക്കു​ള​ത്ത് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത രഹ്നയുടെ ഭർത്താവും ജീവനൊടുക്കി. ര​ഹ​ന​യു​ടെ ഭ​ർ​ത്താ​വ് വി​നീ​ഷിനെ (36) ആണ് തൂ​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തിയത്. പോ​ത്തു​ക​ല്ല് ഭൂ​താ​നം സ്വ​ദേ​ശി​യാ​ണ് വി​നീ​ഷ്. റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വി​നീ​ഷി​ന്‍റെ ഭാ​ര്യ ര​ഹ​ന (34), മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ (13), അ​ര്‍​ജു​ൻ (10), അ​ന​ന്തു (7) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

കൂ​ട്ട മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേണമെന്നും ര​ഹ​ന​യു​ടെ അ​ച്ഛ​ൻ‌ രാ​ജ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വി​നീ​ഷി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള​ള ബ​ന്ധ​മാ​ണ് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും മ​രി​ച്ച വി​വ​രം കു​ടും​ബ​ത്തെ വി​ളി​ച്ച് അ​റി​യി​ച്ച​ത് വി​നീ​ഷാ​യി​രു​ന്നു.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​നീ​ഷ് ക​ണ്ണൂ​ര്‍ ഇ​രി​ട്ടി​യി​ലെ ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു. ര​ഹ്ന​യെ ഫോ​ണി​ല്‍ കി​ട്ടു​ന്നി​ല്ലെ​ന്ന് വി​നീ​ഷ് അ​യ​ല്‍​ക്കാ​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Share via
Copy link
Powered by Social Snap