നിവിന് പോളി-റാം ചിത്രം ധനുഷ്ക്കൊടിയില്

പേരന്‍പ് എന്ന മമ്മൂട്ടി ചിത്രത്തിന്  ശേഷം സംവിധായകന്‍ റാമിന്‍റെ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ഇന്നലെ ധനുഷ്കൊടിയില്‍ ഇന്നലെ ആരംഭിച്ചു. മലയാളി താരം നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. തമിഴിലും മലയാളത്തിലുമാണ് ചിത്രം ഒരുങ്ങുന്നത്. പേരന്‍പില്‍ നായികയായെത്തിയ അഞ്ജലി തന്നെയാണ് ഈ ചിത്രത്തിലും നായികയാകുന്നത്. തമിഴ് ഹാസ്യ താരം  സൂരിയും ചിത്രത്തില്‍ സുപ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന് ഇതുവരെ  പേരിട്ടിട്ടില്ല.

രമേശ്വരവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്‍റെ പ്രധാന  ലൊക്കേഷന്‍. മീന്‍പിടത്തക്കാരന്‍റെ വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്.   യുവന്‍ശങ്കര്‍രാജയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. വി ഹൌസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍  സുരേഷ്  കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് നിവിന്‍ പോളി ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ കാണപ്പെട്ടത്. 

Share via
Copy link
Powered by Social Snap