നിർഭയ പ്രതികളെ തൂക്കിലേറ്റാൻ തയ്യാറായി ജല്ലാദ്ആ തുക കൊണ്ട് മകളുടെ വിവാഹം നടത്തും’

നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാർ പവൻ ജല്ലാദ്. നാലുമാസമായി ഈ നിമിഷത്തിനായി പ്രാർഥിക്കുകയായിരുന്നുവെന്നും  ഒടുവിൽ ആ വിളിയെത്തിയെന്നും ജല്ലാദ് പറയുന്നു. തൂക്കിലേറ്റും മുൻപ് ആരാച്ചാർ മദ്യപിക്കുമെന്നത് കെട്ടുകഥയാണ്. ഒരു തുള്ളി പോലും മദ്യം കഴിക്കാതെയാകും താൻ കൃത്യം നിർവഹിക്കുകയെന്നും ജല്ലാദ് വെളിപ്പെടുത്തി.

നാലുപേരെയും തൂക്കിക്കൊന്നാൽ ഒരു ലക്ഷം രൂപ സർക്കാർ പാരിതോഷികമായി നൽകും. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും മീററ്റ് സ്വദേശിയായ ജല്ലാദ് കൂട്ടിച്ചേർത്തു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ തിഹാറിലെത്തിക്കും.

ഒരാളെ തൂക്കിലേറ്റുന്നതിന് 25,000 രൂപയാണ് ജയിൽ അധികൃതർ നൽകുന്നത്. നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റുമ്പോൾ ഒരു ലക്ഷം രൂപ കൂലിയായി ആരാച്ചാർക്ക് നൽകും.

Leave a Reply

Your email address will not be published.