നീന്തിത്തുടിച്ച് സ്വാസിക; പുത്തൻ ചിത്രങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടി സ്വാസിക. താരമെത്തിയ സീരിയലുകൾക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധേയമായി.

ഇപ്പോഴും സിനിമയിലും ടെലിവിഷന്‍ രംഗത്തുമെല്ലാം സജീവമാണ് സ്വാസിക. നല്ലൊരു നര്‍ത്തകി കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട് താരം.

സ്വാസികയുടെ പുതിയ ഫോട്ടൊ ഷൂട്ട് ചിത്രങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. വെളള നിറത്തിലുളള കോട്ടണ്‍ സാരിയണിഞ്ഞുളള ചിത്രമാണ് സ്വാസിക പങ്കുവച്ചിരിക്കുന്നത്.

ആദര്‍ശ് താമരാക്ഷനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹനടിയായുളള വേഷങ്ങളിലൂടെയാണ് സ്വാസിക സിനിമയില്‍ തിളങ്ങിയത്. 2009 ല്‍ തമിഴ് ചിത്രം വൈഗയിലൂടെ ആയിരുന്നു സ്വാസിക അഭിനയരംഗത്തേക്കെത്തിയത്.

Share via
Copy link
Powered by Social Snap