നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തില്പ്പെട്ടു; മരണം രണ്ടായി

കാസർകോട്കാസർകോട് നീലേശ്വരത്ത് ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി പ്രവീണ (60) ഉച്ചക്ക് രണ്ട് മണിയോടെ മരിച്ചു. 

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ നീലേശ്വരം കരുവാച്ചേരിയിൽ 7 അംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് സ്പാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ബേഡഡുക്കയിലെ ഹെൽത്ത് ഇൻസ്പെക്ടർ തൃശൂർ സ്വദേശി പോൾ ഗ്ലെറ്റോ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇന്ന് മരിച്ച പ്രവീണയുടെ മകളും ബേഡഡുക്ക താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുമായ ഡോ: ദിനു ഗംഗൻ, ഇവരുടെ രണ്ട് കുട്ടികൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപൻ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. 

Share via
Copy link
Powered by Social Snap