നെഞ്ചോരമേ’ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി

കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ‘നെഞ്ചോരമേ’ പുറത്തിറങ്ങി. ആൽബം റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞു. സംവിധായകൻ ഓമർലുലു, യുവനായകന്മാരായ സിജു വിൽ‌സൺ, അർജുൻ അശോകൻ, റോഷൻ ബഷീർ, സംഗീത സംവിധായകൻ ജയ് ഹരി, ഗാന രചയിതാവ് ഹരിനാരായണൻ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി ആണ് ഗാനം പുറത്തിറങ്ങിയത്. പൂർണ്ണമായും കാനഡയിൽ ചിത്രീകരിച്ച ഈ മ്യൂസിക്കൽ ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്റാൻ, ഏയ്ഞ്ചൽ മേരി ജോസഫ് എന്നിവരാണ്. “അലരെ നീ എന്നിലെ”എന്ന സൂപ്പർഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്റാൻ. അലൻ ജോർജ് ആണ് ആൽബം നിർമ്മിക്കുന്നത്, ജോസഫ് കുന്നേൽ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോൻസി യും ആണ്. മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവൽ എബി, ഗോപകുമാർ. ജി, മിക്സ്‌ ആൻഡ് മാസ്റ്ററിങ്: അബിൻ പോൾ, കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: അലൻ പി ജോൺ, കളറിങ്: ബിലാൽ റഷീദ്, വീഡിയോ പാർട്ണർ: മാജിക്‌ മിസ്റ്റ് മീഡിയ, എന്നിവരാണ് ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. AnA മ്യൂസിക് ക്രീയേഷൻസ് ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.വാർത്ത പ്രചാരണം: പി ശിവപ്രസാദ്

Share via
Copy link
Powered by Social Snap