നെടുങ്കണ്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ ഗുണ്ടാവിളയാട്ടം:പ്രതികൾ കസ്റ്റഡിയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശ്രീകുമാറിന്റെ വീട്ടിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ ഗുണ്ടകൾ അക്രമം നടത്തിയതായി പരാതി. വീടിന്റെ ജനൽ ചില്ലും കാറിന്റെ ചില്ലും തല്ലിതകർത്തു. അക്രമികളായ നാലുപേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ പേരിലുള്ള വാഹനത്തിന്റെ സിസി ആവശ്യത്തിനായി പണം ലഭിക്കുന്നതിന് കട്ടപ്പനയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയുമായി ശ്രീകുമാർ ബന്ധപ്പെട്ടിരുന്നു.

എന്നാൽ സ്ഥാപനവും ശ്രീകുമാറുമായി ഇതുവരെ ഒരു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല. അതേസമയം സ്ഥാപനവുമായുണ്ടായ വാക്കു തർക്കമാണ് ഗുണ്ടകളെ അയച്ച് അക്രമം നടത്തുന്ന തരത്തിലേക്ക് ഫിനാൻസ് കമ്പനിയെ എത്തിച്ചതെന്നാണ് വിവരം. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap