നൊബേല് സമ്മാന ജേതാവ് ആര്ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ നൊബേല്‍ സമ്മാന ജേതാവ് ആര്‍ച്ച്‌ ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു.വര്‍ണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ടുട്ടു. കേപ്ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. മുന്‍പ് പ്രോസ്‌റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയിരുന്ന അദ്ദേഹം അടുത്തകാലത്തായി കാന്‍സറിനെ തുടര്‍ന്നുള്ള അണുബാധയ്ക്ക് ചികിത്സയിലായിരുന്നു.1996ൽ ആർച്ച് ബിഷപ് പദവിയിൽനിന്നു വിരമിച്ച അദ്ദേഹം പിന്നീട് ആർച്ച് ബിഷപ് എമെരിറ്റസ് സ്‌ഥാനം അലങ്കരിക്കുകയായിരുന്നു.

 അടുത്തിടെ റോഹിൻഗ്യൻ വിഷയത്തിൽ അടക്കം അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.2005ൽ ഇന്ത്യ സന്ദർശിച്ച ടുട്ടു കേരളത്തിലും എത്തിയിരുന്നു. 2005ലെ ഗാന്ധി സമാധാന സമ്മാനം അന്നത്തെ രാഷ്‌ട്രപതി ഡോ. എ.പി.ജെ.അബ്‌ദുൽ കലാം ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. നെൽസൺ മണ്ടേലയ്‌ക്കു ശേഷം ഗാന്ധി പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കക്കാരനായിരുന്നു ടുട്ടു.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റമഫോസയാണ് ടുട്ടുവിന്‍റെ മരണം അറിയിച്ചത്. 1984ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ച അദ്ദേഹം വര്‍ണവിവേചനത്തിന് എതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു.

Share via
Copy link
Powered by Social Snap