പച്ച നിറത്തിലെ ക്രോപ്പ് ടോപ്പണിഞ്ഞ് ജാൻവി കപൂർ

ബോളിവുഡ് താരസുന്ദരി ജാന്‍വി കപൂറിന് ബോളിവുഡിൽ മാത്രമല്ല കേരളത്തിലും നിരവധി ആരാധകരുണ്ട്. അതിനാൽ തന്നെ താരത്തിന്‍റെ ലുക്കുകളും ആരാധകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം മുതല്‍ താരനിശകളിലെ ലുക്ക് വരെ ഫാഷന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാറുണ്ട് ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ഫോട്ടൊകളും ഫാഷൻപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. പച്ച നിറത്തലുളള  ക്രോപ്പ് ടോപ്പിലാണ് ജാന്‍വി ഇത്തവണ തിളങ്ങിയത്. വെള്ള പാവടയാണ് ഇതിനൊപ്പം താരം ധരിച്ചിരിക്കുന്നത്.വെള്ളയും പച്ചയും നിറത്തിലുളള ഹൈ നെക്ക് ക്രോപ്പ് ടോപ്പില്‍ ജാന്‍വി അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്‍റുകള്‍. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ മോഹിത്ത് റായ് ആണ് താരത്തെ ഒരുക്കിയത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap