പട്ടം തേക്കുമൂട് ബണ്ട് കോളനിയിൽ രോഗവ്യാപനം വർധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം തേക്കുമൂട് ബണ്ട് കോളനിയിൽ രോഗവ്യാപനം വർധിച്ചു. ഇന്ന് 19 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 54 പേർക്കാണ് കോളനിയിൽ രോഗബാധ സ്ഥിരീകരിച്ചത്.
രണ്ട് ദിവസങ്ങളിലായി കോളനിയിൽ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 99 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്.