പട്ടികവര്ഗ്ഗ വിഭാഗത്തില്പ്പെട്ട സ്ത്രീ തൂങ്ങി മരിച്ച കേസ്സിലെ പ്രതി അറസ്റ്റില്

12.07.2020 തീയതി വര്‍ക്കല പുന്നമൂട് ലോഡ്ജിലെ മുറിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം ജില്ലയില്‍ കല്ലുവാതുക്കല്‍ കാരംകോട് ഏറംതെക്ക് ചരുവിള പുത്തന്‍ വീട്ടില്‍ സിജി വയസ്സ് 31 ന്റെ മരണവുമായി ബന്ധപ്പെട്ട കേസ്സില്‍ വര്‍ക്കല ഇടവ ശ്രീ യേറ്റു സ്വദേശിയായ നസീം മന്‍സിലില്‍ നസ്സീം വയസ്സ് 32 നെ വര്‍ക്കല പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സിജി 2018 ല്‍ നസ്സീമുവായി പരിചയത്തിലായി തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു നസീമിനോടൊപ്പം പോവുകയും വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായ നസ്സീം വര്‍ക്കല പുന്നമൂട് ബിജീസ് ടവര്‍ എന്ന ലോഡ്ജിലെ 305-)൦ നമ്പര്‍ മുറിയില്‍ തന്റെ ഭാര്യ എന്ന രീതിയില്‍ താമസിച്ചു വരുകയായിരുന്നു. നസ്സീം അവിവാഹിതന്‍ എന്ന് പറഞ്ഞാണ് സിജിയെ കൂട്ടികൊണ്ട് വന്ന് താമസിപ്പിച്ചത്. നസ്സീമിന്റെ പൂര്‍വ്വവിവാഹത്തെ കുറിച്ചറിഞ്ഞ സിജി നസ്സീമുമായി പിണങ്ങി. തുടര്‍ന്ന് നസീം ലോഡ്ജില്‍ വരുകയോ ചിലവിനു നല്‍കുകയോ ചെയ്യാതായി മരണത്തിനു ഒരാഴ്ച മുന്‍പ് നസ്സീം സിജിയുമായി ലോഡ്ജ് മുറിയില്‍ വെച്ചു വഴക്കുണ്ടാകുകയും ചെയ്തു . തുടര്‍ന്ന് 12.07.2020 തീയതി ലോഡ്ജ് മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമ പോലിസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ലോഡ്ജ് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലിസ് കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് മരണപ്പെട്ടയാളെ കുറിച്ചുള്ള അന്വേഷണത്തിലാണ് സിജിയുടെ വിവരങ്ങള്‍ മനസ്സിലായത്‌. സിജിയുടെ മരണ വാര്‍ത്ത അറിഞ്ഞു നസ്സീം ഒളിവില്‍ പോവുകയാണ് ഉണ്ടായത് തുടര്‍ന്ന് പോലിസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ മുന്‍പും നിരവധി സ്ത്രീകളുമായി ബന്ധമുള്ളയാളാണെന്നും, മരണപ്പെട്ട സിജി താമസിച്ചിരുന്ന മുറിയുടെ ചുവരിലും ഡയറിയിലും തന്റെ മരണത്തിന്റെ ഉത്തരവാദി നസ്സീം ആണെന്നും രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. സംഭവത്തിന്‌ ശേഷം കായംകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന നസ്സീമിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി B. അശോകന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ DYSP, S Y സുരേഷ്, വര്‍ക്കല ഇന്‍സ്പെക്ടര്‍ എസ്സ്.എച്ച്.ഓ, G. ഗോപകുമാര്‍, സബ്-ഇന്‍സ്പെക്ടര്‍ അജിത്‌ കുമാര്‍, SI ഷംസുദീന്‍, ASI നവാസ് എന്നിവരടങ്ങിയ സംഘംമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമi പ്രകാരവും ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തിയെ പ്രതിയെ വര്‍ക്കല JFMC കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share via
Copy link
Powered by Social Snap