പട്ടുപാവാടയണിഞ്ഞ് കുഞ്ഞുമകള്; ചിത്രങ്ങള് പങ്കുവച്ച് അസിന്

കളുടെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ച് നടി അസിന്‍. 2018 ലെ ഓണാഘോഷത്തിന്റെ ചിത്രമാണിത്. ഒരു വര്‍ഷത്തിനുശേഷമാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. 

കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അസിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയും കേരളീയ വേഷമായ വെള്ള മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞു പട്ടു പാവാടയാണ് മകളുടെ വേഷം. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ഡൽഹിയിലാണ് താമസം.

അതിന്റെ ചിത്രത്തിന് താഴെ  രവീണ ഠണ്ടണ്‍, ജയസൂര്യ, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അസിന്റെ ഓണാശംസകള്‍ നേര്‍ന്നു. രവീണയ്ക്ക് അടുത്ത വര്‍ഷം ഓണസദ്യ ഉണ്ടാക്കിത്തരാമെന്ന വാഗ്ദാനവും അസിന്‍ നല്‍കിയിട്ടുണ്ട്.

2016 ലാണ് അസിന്‍ മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍. ഹൗസ് ഫുള്‍ 2 ന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് അസിനും രാഹുലും തമ്മില്‍ കാണുന്നത്. ഈ സൗഹൃദം വിവാഹത്തിലെത്തി. 2017 ലാണ് അസിനും രാഹുലിനും മകള്‍ പിറന്നത്.

Leave a Reply

Your email address will not be published.