പത്തനംതിട്ടയില് വീണ്ടും സാമ്പത്തിക തട്ടിപ്പ്: തറയില് ഫിനാന്സിനെതിരെയും പരാതി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ പത്തനംതിട്ടയില്‍ വീണ്ടുമൊരു സ്വകാര്യ ധനകാര്യ സ്ഥാപനം കൂടി നിക്ഷേപകരെ കബളിപ്പിക്കലിനിരയാക്കി. തറയില്‍ ഫിനാന്‍സിന്റെ പത്തനംതിട്ട, കൊല്ലം ശാഖകള്‍ ഒരു മാസത്തിലധികമായി പ്രവര്‍ത്തിക്കാതെ പൂട്ടിയ നിലയിലാണ്. ഉടമ സജീ സാം കുടുംബത്തോടൊപ്പം സ്ഥലത്ത് നിന്ന് മുങ്ങിയിരിക്കുകയാണ്
പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയ തട്ടിപ്പിന്റെ അലയൊലികള്‍ അടങ്ങു മുന്‍പേയാണ് സമാനമായ മറ്റൊന്നുകൂടി ആവര്‍ത്തിക്കുന്നത്. ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം ഒരു മാസത്തിലധികമായി പ്രവര്‍ത്തനം നടത്താതെ പൂട്ടിയ നിലയിലാണ്.
പത്തനംതിട്ടയിലെ മെയിന്‍ ശാഖയ്ക്കു പുറമേ അടൂര്‍, ഓമല്ലൂര്‍, പത്തനാപുരം തുടങ്ങിയിടങ്ങളിലെ ഓഫീസുകളുരീ പൂട്ടി. 100 കണക്കിന് നിക്ഷേപകരുള്ള തറയില്‍ ഫിനാന്‍സിന്റെ പൂട്ടിയ നാല് ശാഖകളിലായി മാത്രീ 70 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിക്ഷേപങ്ങള്‍ക്ക് 12 ശതമാനത്തിന് മുകളിലാണ് സ്ഥാപനം പലിശ നല്‍കി വന്നത്.
ലോക്ഡൗണ്‍ ഇളവുകള്‍ വന്നിട്ടും ശാഖകള്‍ തുറക്കായതോടെ നിക്ഷേപകരില്‍ സംശയമുളവാക്കിയത്. പരാതിയുമായി പൊലീസ് സ്റ്റേഷനുകളെ സമീപിച്ചു. തുടര്‍ന് ,നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാമെന്നേറ്റ് ഒരു മാസത്തെ സാവകാശം ലഭിച്ചതോടെയാണ് ഉടമ സജി സാം കുടുംബവുമായി മുങ്ങിയത്.
ഫോണില്‍ നിക്ഷേപകര്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഓമല്ലൂര്‍ ചന്തയ്ക്കു സമീപം ഭാര്യയുടെ ലൈസന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പ് മറ്റൊരാള്‍ക്ക് ഒരു വര്‍ഷം മുന്‍പ് നടത്തിപ്പ് കരാര്‍ നല്‍കിയതായാണ് വിവരം. അതേ സമയം, ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളില്‍കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Share via
Copy link
Powered by Social Snap