പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12 പേരെ പരിശോധിച്ചതിൽ നിന്നാണ്  7 പേർക്ക് രോഗം കണ്ടെത്തിയത്. ഇതേ തുടർന്ന്  ഓഫീസഴ്‌സ് ഉൾപ്പടെ പൊലീസുകാർ ക്വാറന്റീനിൽ പോയി. ഇനി മുതൽ അത്യാവശ്യ പരാതികൾ മാത്രമേ സ്റ്റേഷനിൽ സ്വീകരിക്കുകയുള്ളുവെന്ന് സ്റ്റേഷൻ അധികൃതർ പറഞ്ഞു. 

കേരളത്തില്‍ ഇന്ന് 9347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ ഇന്ന് 378 പേർക്ക് രോഗം ബാധിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നത്തെ കൊവിഡ് കണക്ക്. 

Share via
Copy link
Powered by Social Snap