പത്രപ്രവര്ത്തക ക്ഷേമപദ്ധതി (2013 ഫെബ്രുവരി 1 മുതല് നിലവില് വന്ന പരിഷ്കരിച്ച പദ്ധതി

പത്രപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അടിയന്തര സഹായം എന്ന നിലയില്‍ ഒറ്റത്തവണ സമാശ്വാസ സഹായമായി നല്‍കാന്‍ ഈ പദ്ധതി. ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട പത്രപ്രവര്‍ത്തകന്‍ (ജേര്‍ണലിസ്റ്റ്‌സ) (1). 1955ലെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആന്റ് അദര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് (കണ്ടീഷന്‍ ഓഫ് സര്‍വീസ്) ആന്റ് മിസലേനിയസ് പ്രൊവിഷന്‍ ആക്ട്, (വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആകട് 1955) അല്ലെങ്കില്‍ (2) പ്രധാന തൊഴില്‍ റിപ്പോര്‍ട്ടിംഗ് / എഡിറ്റിംഗ് എന്നിവയില്‍ മുഴുവന്‍ സമയം അല്ലെങ്കില്‍ പാര്‍ട്ട്- ടൈം ആയി റേഡിയോ, ടിവി എന്നിവയിലോ വെബ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളിലോ പ്രവര്‍ത്തിക്കുന്നവര്‍, അല്ലെങ്കില്‍ മേല്‍പറഞ്ഞ ഏതെങ്കിലും മേഖലയില്‍ ന്യൂസ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ക്യാമറാമാന്‍, ഫോട്ടോ ജേര്‍ണലിസ്റ്റ്‌സ് എന്നീ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവരും എന്നാല്‍, മാനേജീരിയര്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അല്ലാതിരിക്കുകയും വേണം. അല്ലെങ്കില്‍ പ്രധാനമായും ഭരണപരമായ കാര്യങ്ങളില്‍ മാത്രം കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആകാനും പാടില്ല. ഈ പദ്ധതിയുടെ ഭാഗമായി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത് ജേര്‍ണലിസ്റ്റുകള്‍, അവരുടെ ജീവിതപങ്കാളി, ആശ്രിതരായ മാതാ-പിതാക്കള്‍, ആശ്രിതരായ മക്കള്‍ എന്നിവര്‍ക്കായിരിക്കും. കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണമന്ത്രി/ സഹമന്ത്രി രക്ഷാധികാരിയും ഐ ആന്റ് ബി സെക്രട്ടറി ചെയര്‍പേഴ്‌സണും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ (എ&സി), എ.എസ്.& എഫ്.എ, ജെ.എസ് (പി) മാധ്യമങ്ങളെ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഡെപ്യൂട്ടി സെക്രട്ടറി/ ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. ഇന്ത്യന്‍ പൗരത്വമുള്ള സ്ത്രീ- പുരുഷന്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ സ്ത്രീ/പുരുഷന്‍, പി.ഐ.ബി ആസ്ഥാനത്ത് നിന്നുള്ളതോ സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരില്‍ നിന്നുള്ളതോ ആയ അക്രഡിറ്റേഷന്‍ ഉള്ളവരായിരിക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്നോ സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നോ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടില്ലാത്ത തുടര്‍ച്ചയായി അഞ്ചുവര്‍ഷക്കാലം ജോലി ചെയ്തിട്ടുള്ളവര്‍ക്കും പദ്ധതി ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. ക്ഷേമപദ്ധതി ആനുകൂല്യം അനുവദിക്കുന്നതിനുള്ള നടപടിക്രമം ഈ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ പി.ഐ.ബി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍ (മീഡിയ ആക്ട് കമ്മ്യൂണിക്കേഷന്‍) വിശദമായി പരിശോധിച്ച ശേഷം അദ്ദേഹത്തിന്റെ ശുപാര്‍ശയും അനുബന്ധരേഖകളും കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നതാണ്. പ്രസ്തുത നിര്‍ദേശകമ്മിറ്റി പരിശോധിക്കുകയും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രിയുടെ അംഗീകാരത്തോടെ ആനുകൂല്യം വിതരണം ചെയ്യുന്നതും. അടിയന്തരഘട്ടങ്ങളില്‍ ചെയര്‍മാന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മന്ത്രിയുടെ ഉത്തരവിനായി സമര്‍പ്പിക്കുകയും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ആനുകൂല്യം വിതരണം ചെയ്യുകയും ചെയ്ത ശേഷം ഇതുസംബന്ധിച്ച ഫയല്‍ കമ്മിറ്റിയുടെ സാധുകരണത്തിനായി സമര്‍പ്പിക്കുകയും ചെയ്യും. അപേക്ഷാഫോറം നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകള്‍ പ്രിന്‍സിപ്പല്‍ ഡി.ജി. (എം.&സി), പി.ഐ.ബി മുമ്പാകെ സമര്‍പ്പിക്കണം. ഇതിനുപുറമേ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ കമ്മിറ്റി ആവശ്യപ്പെടുന്നതാണ്. ജേര്‍ണലിസ്റ്റുകള്‍ , ഗുണഭോക്താക്കള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചിട്ടില്ലെങ്കിലും സ്വമേധയാ ആനുകൂല്യങ്ങള്‍ കമ്മിറ്റി അനുവദിക്കുന്നതാണ്. പദ്ധതി പ്രകാരം ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ 1. ജേര്‍ണലിസ്റ്റിന്റെ മരണത്തെതുടര്‍ന്ന് കടുത്ത ജീവിതപ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക് 5ലക്ഷം രൂപ വരെ സഹായധനം നല്‍കുന്നതാണ്. 2. കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത രീതിയില്‍ അംഗവൈകല്യം സംഭവിച്ച ജേര്‍ണലിസ്റ്റുകള്‍ക്കും 5ലക്ഷം രൂപ വരെ ലഭിക്കും. 3. കാന്‍സര്‍, മൂത്രാശയസംബന്ധമായ രോഗങ്ങള്‍, ബൈപാസ്, ഓപ്പര്‍ ഹര്‍ട്ട് സര്‍ജറി, ആഞ്ജിയോപ്ലാസ്റ്റി, മസ്തിഷ്‌കരക്തസ്രാവം, പക്ഷാഘാതം, തുടങ്ങിയ അസുഖം ബാധിച്ചവര്‍ക്ക് ചികിത്സാചെലവിനായി 3ലക്ഷം രൂപ വരെ ലഭിക്കും. മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് 65 വയസുവരെ മാത്രമേ നല്‍കൂ. 4. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് പരമാവധി 2 ലക്ഷം രൂപ ധനസഹായമായി നല്‍കും. (സി.ജി-എച്ച് എസ്, ഇന്‍ഷുറന്‍സ് /ഡിപ്പാര്‍ട്ട്‌മെന്റല്‍ ചികിത്സാപദ്ധതികള്‍ എന്നിവയുടെ പരിധിയില്‍പെടാത്തവര്‍ക്ക് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ) അക്രഡിറ്റേഷന്‍ ലഭിക്കാത്തവരും തുടര്‍ച്ചയായി 5വര്‍ഷം ജേര്‍ണലിസ്റ്റായി ജോലി ചെയ്തിട്ടുള്ളവരുമായ ജേര്‍ണലിസ്റ്റുകള്‍ക്ക് മേല്‍ വിവരിച്ച (2)(3) (4) എന്നീ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന 5 ലക്ഷം രൂപയ്ക്കുപകരം മേല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കുള്ള ധനസഹായപരിധി ഒരു ലക്ഷമായിരിക്കും. എന്നാല്‍, പദ്ധതിയുടെ നിര്‍വഹണ കമ്മിറ്റിക്ക് പ്രത്യേക സാഹചര്യങ്ങളില്‍ ധനസഹായതുക വര്‍ദ്ധിപ്പിക്കാനും നിബന്ധനകളില്‍ ഇളവനുവദിക്കുന്നതിനും വകുപ്പുമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനും അവകാശമുണ്ടായിരിക്കും. ജേര്‍ണലിസ്റ്റ്‌സ് ക്ഷേമപദ്ധതി പ്രകാരമുള്ള സാമ്പത്തികസഹായം ഒരു അവകാശമായിരിക്കുന്നതല്ല. പ്രത്യേക കാരണങ്ങളൊന്നും പറയാതെ അപേക്ഷകള്‍ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അധികാരം ഉണ്ടായിരിക്കും.

45 thoughts on “പത്രപ്രവര്ത്തക ക്ഷേമപദ്ധതി (2013 ഫെബ്രുവരി 1 മുതല് നിലവില് വന്ന പരിഷ്കരിച്ച പദ്ധതി

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap