പമുംബൈ വിമാനത്താവളത്തില് യാത്രക്കാരുടെ വന്തിരക്ക്; വിമാനങ്ങള് വൈകി

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. തിരക്ക് ക്രമാതീതമായി വര്‍ധിച്ചതിനാല്‍ പല വിമാനങ്ങളും ഏറെ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും വിമാനം നഷ്ടമായി. സി.ഐ.എസ്.എഫ് സെക്യൂരിറ്റി ഗേറ്റുകളില്‍ വന്‍തിരക്ക് ഉണ്ടായത് മൂലം പലര്‍ക്കും സമയത്തിന് ബോര്‍ഡിംഗ് ഗേറ്റിലെത്താനായില്ല.
വാരാന്ത്യവും ഉത്സവ സീസണുമായതിനാലാണ് യാത്രക്കാര്‍ വര്‍ധിച്ചത്. തിരക്ക് നിയന്ത്രിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കഴിയാഞ്ഞതോടെ നിരവധി പേര്‍ക്ക് വിമാനങ്ങളില്‍ കയറാനായില്ല.
കാലത്ത് ആറു മണിക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഗോവ, ഹൈദരാബാദ്, നാഗ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ഇന്ത്യ വിമാനങ്ങളും കൊച്ചിയിലേക്കുള്ള സ്പേസ് ജെറ്റും ഉദയ്പൂരിലേക്കും കൊല്‍ക്കത്തയിലേക്കുമുള്ള ഇന്‍ഡിഗോയും അടക്കമുള്ള ആഭ്യന്തര വിമാനങ്ങളാണ് സമയത്തിന് പുറപ്പെട്ടത്. മണിക്ക് ശേഷമുള്ള വിമാനങ്ങളെല്ലാം 20-30 മിനുട്ട് വൈകിയാണ് പുറപ്പെട്ടത്. ചിലത് ഒരു മണിക്കൂര്‍ വരെ വൈകി. സാധാരണ വാരാന്ത്യങ്ങളിലും ഉത്സവസീസണിലും തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും രാവിലെയുണ്ടായ തിരക്ക് കൊവിഡ് പശ്ചാത്തലത്തില്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒരു എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Share via
Copy link
Powered by Social Snap