പമ്പ അണക്കെട്ട് തുറന്നു; നദീതീരത്തുള്ളവര്ക്ക് ജാഗ്രതാ നിര്ദേശം

പമ്പ ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു.അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. ജലം ആദ്യം എത്തുക പമ്പാ ത്രിവേണിയിലാണ്. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം.
അണക്കെട്ട് തുറന്നതിനാല്‍ നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം അധികകതര്‍ നല്‍കിയിട്ടുണ്ട്. എന്നാൽ ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിലേത് പോലെ പ്രളയ സമാനമായ സാഹചര്യം നിലവിലില്ല. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.പമ്പയ്ക്ക് പുറമെ ഇടമലയാർ അണക്കെട്ടും തുറന്നു. ഇതിന് പുറമെ ഇടുക്കി അണക്കെട്ടും ഇന്ന് പകൽ 11 മണിക്ക് തുറക്കും
Share via
Copy link
Powered by Social Snap