പഴമ വിളിച്ചോതുന്ന വ്യത്യസ്തമായ ഭാവങ്ങളുമായി മോനിഷ; ചിത്രങ്ങള് വൈറൽ

ഞ്ഞുരുകുംകാലം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് എത്തിയ നടിയാണ് വയനാട് സ്വദേശിനിയായ മോനിഷ. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. മോനിഷയുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. വിവാഹശേഷവും താരം പരമ്പരകളിൽ സജീവമായി തുടര്‍ന്നു. ഇപ്പോള്‍ ചാക്കോയും മേരിയും എന്ന സീരിയലിലാണ് മോനിഷ അഭിനയിക്കുന്നത്.

അടുത്തിടെ താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.  മോനിഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. പഴമ വിളിച്ചോതുന്ന വ്യത്യസ്തമായ ഭാവങ്ങളെ  അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്.

Share via
Copy link
Powered by Social Snap