പഴയകാലത്തെ ഓർമിപ്പിച്ച് ജാൻവി; ഓർഗൻസ സാരിയുടെ വില എത്രയെന്ന് അറിയാമോ…

താരപുത്രിമാരില്‍ നിരവധി ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ശരീരസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും ഈ യുവനടി ഒന്നാമതാണ്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

50കളെ ഓര്‍മ്മിപ്പിക്കുന്നതരത്തിലാണ് ജാൻവിയുടെ പുതിയ ലുക്ക്. ഓർഗൻസ സാരിയാണ് ജാൻവി ധരിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഓർഗൻസ സാരിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാന്‍വി.

ഫ്ലോറല്‍ ഡിസൈനാണ് സാരിയുടെ ബോര്‍ഡറില്‍ വരുന്നത്.  48,500 രൂപയാണ് ഈ സാരിയുടെ വില. ചന്ദേരി കോട്ടണ്‍ സില്‍ക്ക് ബ്ലൗസ് ആണ് ജാന്‍വി ഇതിനോടൊപ്പം ധരിച്ചത്.

Share via
Copy link
Powered by Social Snap