പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് പിടികൂടി

കണ്ണൂർ :പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ് എന്നയാളുടെ വീട്ടിൽ നിന്നാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വിപണിയിൽ ലക്ഷങ്ങൾ മൂല്യമുള്ളതും 10 മുതൽ 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ അതിമാരക മയക്കുമരുന്നുകളാണ് കണ്ടെത്തിയത്.

45.39 ഗ്രാം എംഡിഎംഎ (മെതലിൻ ഡയോക്‌സി മെത്ത് ആംഫിറ്റാമിൻ ) 42.28 ഗ്രാം ചരസ്സ്, 20 ഗ്രാം കഞ്ചാവ്,10.55 ഗ്രാം കൊക്കൈൻ എന്ന് സംശയിക്കുന്ന മാരക മയക്കുമരുന്ന് എന്നിവയാണ് പിടികൂടിയത്

Share via
Copy link
Powered by Social Snap