പവൻ ഗുപ്തയുടെ തിരുത്തൽ ഹർജി തള്ളി

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ ബെഞ്ച് ചേംബറിൽ പരിഗണിച്ചാണ് ഹർജി തള്ളിയത്. നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ നടപ്പാക്കാൻ പാട്യാല ഹൗസ് കോടതി നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുത്തൽ ഹർജി തള്ളിയതോടെ പവൻഗുപ്ത ഇന്നു തന്നെ രാഷ്ട്രപതിക്കു ദയാഹർജി നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്.

ദയാഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. അതേസമയം ഉച്ചയ്ക്കു ശേഷമാണ് ദയാഹർജി നൽകുന്നതെങ്കിൽ ഈ ചട്ടം കണക്കിലെടുക്കേണ്ടതില്ല. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതാണ്.

എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും പാട്യാല ഹൗസ് കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap