പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു

ചേർത്തലപാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മ മരിച്ചു. നഗരസഭ ഏഴാം വാർഡിൽ കൊല്ലംപറമ്പിൽ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം.

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബിൽ നിന്നും തീ പടരുകയായിരുന്നു. ഭർത്താവ് അശോകനും മകൻ അഖിലും വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളാണ് വീട്ടിനുള്ളിൽ നിന്നും തീ പുറത്തേയ്ക്ക് വരുന്നത് കണ്ടത്. തുടർന്ന് ചേർത്തലയിൽ നിന്നും അഗ്നിശമന സേന എത്തി തീ അണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share via
Copy link
Powered by Social Snap