പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു വധക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 9 പ്രതികളും സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. മരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിനെ കുറ്റപത്രത്തിലെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഏഴാം പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജാബിറിനെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ക്രൈം ബാഞ്ച് ഡിവൈഎസ്പി വിക്രമന്റെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്.
സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ മന്‍സൂറിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തി. സ്ഫോടക വസ്തു നിര്‍മ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു

Share via
Copy link
Powered by Social Snap