പാര്വതിയും റോഷന് മാത്യുവും പ്രധാന വേഷങ്ങളില്; വര്ത്തമാനത്തിലെ ആദ്യ ഗാനമെത്തി

സിദ്ധാര്‍ത്ഥ ശിവയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി. പാര്‍വതിയും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിലെ സിന്ദഗി എന്ന ഗാനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിശാല്‍ ജോണ്‍സണിന്‍റെ വരികള്‍ക്ക് ഹഷീം അബ്ദുള്‍ വഹാബിന്‍റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് ഹഷീം തന്നെയാണ്.

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരങ്ങളുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ മലബാറില്‍ നിന്നും പഠിക്കാനെത്തുന്ന ഒരു വിദ്യാര്‍ഥിയായാണ് പാര്‍വതി എത്തുന്നത്. അമല്‍ എന്ന വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് റോഷന്‍ മാത്യു ചിത്രത്തിലെത്തുന്നത്.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് ഇവരുടെ പഠന വിഷയം. സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ഫൈസാ സൂഫിയ എന്ന കഥാപാത്രത്തിന്‍റെ ജീവിതത്തിലൂടെയാണ് ചിത്രത്തില്‍ കാണിക്കുകയാണ്. ആര്യാടന്‍ ഷൗക്കത്താണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Share via
Copy link
Powered by Social Snap