പാലക്കാട്ഇന്നലെ ആകെ 2779 പേർ കോവിഡ് കുത്തിവെപ്പെടുത്തു

പാലക്കാട് :ജില്ലയില്‍  ഇന്നലെ ആകെ 2779 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 2300 പേരായിരുന്നു.1034 ആരോഗ്യ പ്രവർത്തകർ കുത്തിവെപ്പെടുത്തിട്ടുണ്ട് .678 മുന്നണി പ്രവർത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സിനും 60 വയസിനുമിടയിലുള്ള 154 പേരും   ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.

60 വയസ്സിനു മുകളിലുള്ള 913 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. ആകെ 19 കേന്ദ്രങ്ങളിൽ 19 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.  ഇന്നലെമൊത്തം 2779 പേർ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share via
Copy link
Powered by Social Snap