പാലക്കാട് ജില്ലയില് ഇന്ന് 172 പേർക്ക് കൊവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന് 172 പേർക്ക് കൊവിഡ്  19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 92 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 9 പേർ,1 ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും.62 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1662 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം,ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും, 2 പേർ കണ്ണൂർ ജില്ലയിലും 3 പേർ കാസർഗോഡ്   ജില്ലയിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 29 പേർ തൃശ്ശൂർ ജില്ലയിലും 43 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Share via
Copy link
Powered by Social Snap