പാലക്കാട് വൃദ്ധദമ്പതികളുടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്; അന്വേഷണം വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചു

പാലക്കാട്: വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഓട്ടുകാട് മയൂരം വീട്ടില്‍ ചന്ദ്രന്‍ (60), ദേവി (50) എന്നിവരാണ് മരിച്ചത്. രണ്ട് പേരെയും വീടിന്റെ രണ്ട് മുറികളില്‍ വെച്ചാണ് കൊലപ്പെടുത്തിയത്.

വീടിനകത്ത് ചോരയില്‍ കുളിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദമ്പതികളുടെ മകനായ സനല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ സനലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിണ്. ഇയാളുടം തിരോധാനത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി ഒമ്ബതുമണി വരെ ഇയാള്‍ വീട്ടിലുണ്ടായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.

കീടനാശിനിയുടെ കുപ്പിയും മുറിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. എറണാകുളത്തുള്ള മകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിനായി പൊലീസ് വിവിധ ഭാഗങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്. വീട്ടില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ പരിശോധനയും നടക്കുകയാണ്. ഇതിന്‍റെ ഫലം വന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് പറഞ്ഞു.

Share via
Copy link
Powered by Social Snap