പാലക്കാട് സി.പി.എം – സി.പി.ഐ നേരിട്ട് മത്സരിച്ച സ്ഥലങ്ങളിൽ സി.പി.ഐക്ക് തോൽവി

പാലക്കാട് ജില്ലയിൽ സി.പി.എം – സി.പി.ഐ നേരിട്ട് മത്സരിച്ച സ്ഥലങ്ങളിൽ സി.പി.ഐക്ക് തോൽവി. പല സ്ഥലത്തും സി.പി.എം ഒറ്റക്ക് അധികാരത്തിൽ എത്തുകയും ചെയ്തു. യു.ഡി.എഫിനോട് ചേർന്ന് മത്സരിച്ച കുമരംപത്തൂരിൽ മാത്രമാണ് സി.പി.ഐക്ക് വിജയിക്കാനായത്.

മണ്ണൂർ പഞ്ചായത്തിലാണ് സി.പി.എം – സി.പി.ഐ വാശിയോടെ പരസ്പരം മത്സരിച്ചത്. 13 സീറ്റിൽ പരസ്പരം ഏറ്റ് മുട്ടിയെങ്കിലും സി.പി.ഐക്ക് ഒരു സീറ്റ് പോലും നേടാനായില്ല. സി.പി.എം – സി.പി.ഐ പരസ്പരം മത്സരിച്ചതിനാൽ ചില സീറ്റുകൾ യു.ഡി.എഫിന് ലഭിച്ചു. എങ്കിലും സി.പി എം തന്നെ അധികാരത്തിലെത്തി. അഭിമാന പോരാട്ടത്തിൽ സി.പി.ഐ പരാജയപ്പെട്ടെങ്കിലും വരും കാലങ്ങളിൽ ഇടതുപക്ഷം ഒരുമിച്ച് മുന്നേറുമെന്നാണ് സി.പി.ഐ ജില്ലാ നേതൃത്വം പറയുന്നത്.

നെല്ലായ പഞ്ചായത്തിലെ 4 വാർഡിൽ സി.പി.എ – സി.പി.എം നേരിട്ട് മത്സരിച്ചിരുന്നു. 19 സീറ്റിൽ 16 എണ്ണവും നേടി സി.പി.എം തനിച്ച് അധികാരത്തിലെത്തി. വല്ലപ്പുഴ പഞ്ചായത്തിലും ഇരു പാർട്ടികളും നേർക്കുനേർ മത്സരിച്ചു. സി.പി.ഐക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. യു.ഡി.എഫിന്‍റെ കൈവശം ഉണ്ടായിരുന്ന വല്ലപ്പുഴ പഞ്ചായത്ത് തിരിച്ച് പിടിക്കാനും സി.പി.എം നായി. യു.ഡി.എഫ് പിന്തുണയോടെയാണ് കുമരംപത്തൂർ പഞ്ചായത്തിലെ 6 വാർഡിൽ സി.പി.ഐ മത്സരിച്ചിരുന്നു. ഇതിൽ 3 എണ്ണത്തിൽ സി.പി.ഐ വിജയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു പാർട്ടികളും തമ്മിൽ പ്രദേശികമായി ഉള്ള പ്രശ്നങ്ങൾ പരിഹരിക്കനാണ് ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കളുടെ ശ്രമം

Share via
Copy link
Powered by Social Snap