പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം ആശുപത്രിയിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനായി വിജിലൻസ് സംഘം ആശുപത്രിയിൽ. വിജിലൻസ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി കസ്റ്റഡി അപേക്ഷ നിരസിക്കുകയും ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

ഏഴു നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകിട്ട് 3 മുതല്‍ 5 വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.